അക്വേറിയം ഗോഡൗണിലെ തീപിടുത്തം ഷോർട് സർക്യൂട്ട് മൂലമല്ലെന്ന് ഇലക്ട്രിക്ക് ഇൻസ്പെക്ടറേറ്റ്.

തിരുവനന്തപുരം : വഴുതയ്ക്കാട് അക്വേറിയം ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ട് അല്ലെന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിൻറെ കണ്ടെത്തൽ. . തീപിടിത്തമുണ്ടായ അക്വേറിയം ഗോഡൗണിൽ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങളില്ല. കെട്ടിട ഉടമ തന്നെ ഇക്കാര്യം സമ്മതിച്ചു. അഗ്നിരക്ഷാസംവിധാനങ്ങളില്ലാതെയാണ് സ്ഥാപനത്തിൻറെ പ്രവർത്തനമെന്ന് ഫയർഫോഴ്സിൻറെ പരിശോധനയിലും കണ്ടെത്തി.

2023 ഫെബ്രുവരി 11ന് വൈകീട്ട് തീപിടിത്തമുണ്ടായ അക്വേറിയം ഗോഡൗണിൽ തീ അണയ്ക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. തീപിടിത്തമുണ്ടായാൽ രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളുമില്ലായിരുന്നു. ഇതാണ് തീ ആളിപ്പടരാൻ ഇടയാക്കിയതെന്നാണ് ഫയർഫോഴ്സിൻറെ നിഗമനം.

തീപിടിത്തതിന് കാരണം ഷോർട് സർക്യൂട്ട് അല്ലെന്നാണ് സ്ഥലത്ത് പരിശോധന നടത്തിയ കെഎസ്ഇബി എഞ്ചിനിയർമാർ അടങ്ങുന്ന ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിൻറെ കണ്ടെത്തൽ. വെൽഡിംഗ് ജോലിക്കിടെയുണ്ടായ തീപ്പൊരിയിൽ നിന്ന് തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വെൾഡിംഗിന് കെട്ടിട ഉടമ കെഎസ്ഇബിയിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നും ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിൻറെ അന്വേഷണത്തിൽ വ്യക്തമായി. അക്വാറിയും ഉടമയുടെ വീടിനും ഗേറ്റിനും ബുള്ളറ്റിനും കേടുപാടുണ്ടായി. തൊട്ടടുത്ത ഓടിട്ട വീട് ഭാഗികമായി കത്തിനശിച്ചു. സ്വർണാഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായി.

കെട്ടിടത്തിന് നഗരസഭയുടേയും ഫിഷറീസ് വകുപ്പിൻറേയും ലൈസൻസ് ഉണ്ട്. കെട്ടിട നമ്പർ വാണിജ്യ ആവശ്യങ്ങൾക്കുള്ളതാണോയെന്ന കാര്യം പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു. കെട്ടിട ഉടമയ്ക്ക് അരക്കോടി രൂപയുടേയും അയൽവാസിക്ക് ഒരുകോടി രൂപയുടേയും നഷ്ടമാണുണ്ടായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →