സാമ്പത്തിക സര്‍വ്വേ വ്യാഴാഴ്ച അവതരിപ്പിക്കും

ന്യൂഡല്‍ഹി ജൂലൈ 4: മോദി സര്‍ക്കാറിന്‍റെ ആദ്യബഡ്ജറ്റ് അവതരണത്തിനായി എല്ലാം തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനുശേഷമുള്ള മോദി സര്‍ക്കാറിന്‍റെ രണ്ടാം ഭരണമാണ് ഇപ്പോള്‍.

കേന്ദ്രബഡ്ജറ്റ് 2019-20 ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക സര്‍വ്വേ 2018-19 പാര്‍ലമെന്‍റില്‍ വ്യാഴാഴ്ച അവതരിപ്പിക്കും. ഇരുസഭകളിലും നിര്‍മ്മലയാണ് സര്‍വ്വേ പ്രസ്താവിക്കുന്നത്. ബഡ്ജറ്റ് അവതരണത്തിനു മുന്നോടിയായി രാജ്യത്തിന്‍റെ സാമ്പതത്തിക സ്ഥിതി വിലയിരുത്താനാണ് ബഡ്ജറ്റിന് മുന്‍പ് സാമ്പത്തിക സര്‍വ്വേ അവതരണം.

സര്‍ക്കാറിന്‍റെ പുതിയ നയങ്ങളും, രാജ്യത്തിന്‍റെ സമ്പത്വ്യവസ്ഥയെ ഉയര്‍ത്താനായി വേണ്ട നടപടിയും സര്‍വ്വേയില്‍ പറയും.

പാര്‍ലമെന്‍റില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത ധനകാര്യമന്ത്രിയാകും നിര്‍മ്മല സീതാരാമന്‍. 1970-71 സാമ്പത്തികവര്‍ഷത്തിലെ ബഡ്ജറ്റ് അവതരിപ്പിച്ചത് ഇന്ദിരാഗാന്ധിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →