കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന്‍ പോലീസ് പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി ഒളിപ്പിച്ചുകടത്തിയ സ്വര്‍ണവുമായി പുറത്തിറങ്ങിയ യാത്രക്കാരന്‍ ഹോട്ടലില്‍വച്ച് പോലീസ് പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ചു പുറത്തെത്തിച്ച സ്വര്‍ണവുമായി ഹോട്ടലില്‍ റൂമെടുത്തയാളെയാണ് പോലീസ് പിടികൂടിയത്. ആബുദാബിയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചുകടത്തിയ 38 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ യാത്രക്കാരനായ മലപ്പുറം ആലന്‍കോട് സ്വദേശി അബ്ദുല്‍ വാസിത്ത്(38) ആണ് 672 ഗ്രാം സ്വര്‍ണം സഹിതം പിടിയിലായത്. 672 ഗ്രാം 24 കാരറ്റ് സ്വര്‍ണം മിശ്രിതരൂപത്തില്‍ മൂന്ന് കാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചാണ് ഇയാള്‍ ആബുദാബിയില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. രാവിലെ 8.15നു പുറത്തിറങ്ങിയ വാസിത്ത് പോലീസിന്റെ കണ്ണുവെട്ടിച്ച് എയര്‍പോര്‍ട്ടിനു പുറത്തേക്കുപോയെങ്കിലും എട്ടുകിലോമീറ്റര്‍ അപ്പുറം കരുവാങ്കല്ല് വച്ച് പോലീസ് പിടിയിലാവുകയായിരുന്നു. വാസിതിനെ പിന്തുടര്‍ന്ന പോലീസ് കരുവാന്‍കല്ലുള്ള ഹോട്ടലിനു മുമ്പില്‍ വാസിത് സഞ്ചരിച്ച കാര്‍ കണ്ടെത്തുകയായിരുന്നു. ഹോട്ടലിനകത്തുകയറി നടത്തിയ പരിശോധനയിലാണ് വാസിത്തും സുഹൃത്തുക്കളും പിടിയിലാവുന്നത്. വാസിത്തിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →