അതിഥി തൊഴിലാളി ക്യാമ്പുകളിലും നിർമ്മാണ സൈറ്റുകളിലും തൊഴിൽ വകുപ്പിന്റെ വ്യാപക പരിശോധന

 തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയുടെ നിർദേശാനുസരണം സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ലേബർ ക്യാമ്പകളിലും നിർമ്മാണ സൈറ്റുക കളിലും റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ പി. ആർ. ശങ്കറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

തൊഴിലാളികളുടെ താമസ സ്ഥലത്തെ ശുചിത്വം, തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ കരാറുകാർ നൽകുന്നുണ്ടോ, തൊഴിലാളികൾക് മതിയായ വേതനം ലഭിക്കുന്നുണ്ടോ, തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്.

 ജില്ലാ ലേബർ ഓഫീസർ പി. ജി.വിനോദ് കുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →