പട്‌ന: ബീഹാറില്‍ സുരക്ഷാ സേനകള്‍ മാവോവാദികളുടെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു. മാവേവാദി മേഖലയായ ഔറംഗാബാദില്‍ സി ആര്‍ പി എഫും ബിഹാര്‍ പോലീസ് സേനാ വിഭാഗങ്ങളും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ 162 ശക്തിയേറിയ ബോംബുകള്‍ (ഐ ഇ ഡി) പിടിച്ചെടുത്തു. വനമേഖലയിലെ ഗുഹക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത ബോംബുകള്‍. ഇതു സി ആര്‍ പി എഫ് നിര്‍വീര്യമാക്കി. ഔറംഗാബാദിലെ മാവോവാദികളെ തുരത്താനായി സി ആര്‍ പി എഫും ബിഹാര്‍ പോലീസും ചേര്‍ന്നു വനമേഖലയില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു.