ന്യൂഡല്‍ഹി : ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടു കൂടുതല്‍ പാര്‍ട്ടികള്‍. ജെ ഡി യു, ജെ ഡി എസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് സമാപന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചത്. പങ്കെടുക്കില്ലെന്നു സി പി എം നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ മാസം 30 ന് ജമ്മു കശ്മീരിലാണ് യാത്ര സമാപിക്കുന്നത്. സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് സി പി ഐ ദേശീയ നേതൃത്വം തീരുമാനിച്ചത്.