കൊച്ചി: ലൈഫ് മിഷൻ കേസിൽ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ഇന്നും ഇ ഡി ചോദ്യം ചെയ്യും. 24/01/23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇരുവരും ഇ ഡി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. ലൈഫ് മിഷൻ കേസിൽ കോഴയിടപാട് നടന്നുവെന്ന് സ്വപ്‌ന സുരേഷ് 23/01/23 തിങ്കളാഴ്ച പറഞ്ഞിരുന്നു.
മൂന്ന് മില്യൺ ദിർഹത്തിന്റെ ഇടപാട് നടന്നു. തെളിവുകൾ ഇ ഡിക്ക് കൈമാറുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ഇനിയും തന്റെ പക്കൽ കൂടുതൽ തെളിവുകൾ ഉണ്ട്. ലൈഫ് മിഷൻ കേസിലും സ്വർണ്ണക്കടത്ത് കേസിലും ബന്ധമുള്ള എല്ലാ പ്രതികളും പുറത്തുവരും. സത്യം പുറത്ത് വരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. അതേസമയം ലൈഫ് മിഷനിൽ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തിൽ തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍ സരിത്ത് പറഞ്ഞു.