അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ വനം വകുപ്പ് വീണ്ടും ശ്രമം തുടങ്ങി. വനപാലകർ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. 10 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
ആന ആനക്കയത്ത് നിൽക്കുന്ന ചിത്രം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തുമ്പിക്കൈ മുക്കാൽ ഭാഗത്തോളം മുറിഞ്ഞ നിലയിലാണ് കാട്ടാന.

