അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പണിമുടക്കി; സഞ്ചാരികൾ തലകുത്തനെ നിന്നത് മിനിറ്റുകളോളം

ചൈന: അമ്യൂസ്‌മെന്റ് പാർക്കിലെ സാഹസീക റൈഡ് പണിമുടക്കുന്നത് സിനിമകളിലും മറ്റും നാം കണ്ടിട്ടുണ്ട്. പലരുടേയും പേടി സ്വപ്‌നവുമാണ് അത്. എന്നാൽ ഇത് യാഥാർത്ഥ്യമായിരിക്കുകയാണ് ചൈനയിൽ. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പണിമുടക്കിയതോടെ സഞ്ചാരികൾ തലകുത്തനെ നിന്നത് പത്ത് മിനിറ്റോളമാണ്.

ചൈനയിലെ അന്വി ഫുയാംഗ് സിറ്റിയിലെ അമ്യൂസ്‌മെന്റ് പാർക്കിലാണ് റൈഡ് പണിമുടക്കിയത്. തുടർന്ന് റൈഡിനകത്തെ സഞ്ചാരികൾ പത്ത് മിനിനറ്റോളം തല കുത്തനെ നിന്നു. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.

റൈഡ് നിന്നുപോയതറിഞ്ഞ് ഓടിയെത്തിയ അധികൃതർ എത്ര ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചിരുന്നില്ല. റൈഡ് റീസ്റ്റാർട്ട് ചെയ്യാനുള്ള ശ്രമവും വിഫലമായി. തുടർന്ന് മെക്കാനിക്കുകൾ റൈഡിന് മുകളിൽ കയറി തകരാറ് പരിഹരിക്കുകയായിരുന്നു.

അനുവദനീയമായ ഭാരത്തിൽ കൂടുതൽ പേർ റൈഡിൽ കയറിയതാണ് തകരാറിന് കാരണമെന്നാണ് അധികൃതർ നൽകിയ വിശദീകരണം. ഈ റൈഡിൽ കയറിയ യാത്രക്കാർക്കെല്ലാം അമ്യൂസ്‌മെന്റ് പാർക്ക് അധികൃതർ റീഫണ്ട് നൽകി. ഒപ്പം വേണ്ട വൈദ്യ സഹായവും ലഭ്യമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →