ഒടിടി റിലീസായ ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്.
റിലീസായപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.സിനിമാ നിര്‍മ്മാണ ശൈലിയെ പലരും അഭിനന്ദിച്ചപ്പോള്‍, ഉള്ളടക്കം പ്രേക്ഷകര്‍ക്ക് നെഗറ്റീവ് സന്ദേശമാണ് നല്‍കുന്നതെന്ന് ചിലര്‍ വാദിച്ചു.
സിനിമയുടെ അവസാന ഘട്ടത്തില്‍ നടി ആര്‍ഷ ബൈജു അവതരിപ്പിച്ച മീനാക്ഷി എന്ന കഥാപാത്രത്തിന്റെ ഒരു തഗ് ഡയലോഗ് പൊതുജനങ്ങളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങള്‍ നേടുന്നു. പലരും ഡയലോഗിനെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ചിലര്‍ പറയുന്നത് ഇത് തെറ്റായ കാര്യമാണ്, കാരണം ഇത് നല്ല പ്രവൃത്തികളിലുള്ള ആളുകളുടെ വിശ്വാസത്തെ ഇല്ലാതാക്കുന്നു എന്നൊക്കെയാണ്.
താന്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നുവെന്നും തെറ്റായ പ്രവൃത്തി ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും അഭിഭാഷകയായ ജ്യോതി (തന്‍വി റാം) പറയുമ്ബോഴാണ് മീനാക്ഷി പറയുന്ന ഡയലോഗ്. അതിന് മീനാക്ഷി പറയുന്നു, “വിശ്വാസമൊക്കെ നല്ലതാ. ഇങ്ങനേ ഊ തിരിഞ്ഞു ഇരിക്കുമ്പോൾ എന്തെങ്കിലും ഒക്കേ ഓര്‍ത്തു സമാധാനിക്കാലോ,” ഈ ഡയലോഗ് ആണ് പലര്‍ക്കും പ്രശ്‌നം ഉണ്ടാക്കിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. അദ്ദേഹത്തിന്റെ സ്വഭാവം പുതുമയുള്ളതും ആകര്‍ഷകവുമാണെന്ന് പലരും പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, ചിലര്‍ അത് ‘വളരെ മോശം’ ആണെന്നും യുവതലമുറയെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും പറയുന്നു.
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നവംബര്‍ 11നാണ് റിലീസ് ചെയ്തത്. ആര്‍ഷ ചാന്ദ്‌നി ബൈജുവാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, സുധീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഇപ്പോള്‍ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുകയാണ്.

