ഇന്നോവ കാർ മുചക്ര വണ്ടിയിലിടിച്ച് വികലാംഗനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു

അടൂര്‍: നിയന്ത്രണം വിട്ട ഇന്നോവാ കാർ മുച്ചക്ര സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറി ലോട്ടറി വില്പനക്കാരനായ അംഗപരിമിതന്‍ മരിച്ചു. അടൂർ മുണ്ടപ്പളളി അമ്മൂമ്മ പാറ പുത്തൻ വിള മേലേതിൽ ജോൺ പീറ്റർ (33) ആണ് മരിച്ചത്.

അടൂർ ഹൈസ്ക്കൂൾ ജംഗ്ഷന് സമീപം അരമനപടിയിലായിരുന്നു അപകടം. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ജോണിനെ അടൂർ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കുവാനായില്ല.

അടുരിൽ നിന്നും പന്തളത്തേയ്ക്ക് പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട മുചക്ര വാഹനത്തിലിടിക്കുകയാണുണ്ടായത്.

അച്ഛന്‍: പീറ്റര്‍, അമ്മ : പെണ്ണമ്മ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →