ലെവിനും ശ്രീശൈലേശ്വരിയും
ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം: അഖിലേന്ത്യ ടെന്നിസ് അസോസിയേഷന്റെ അണ്ടര്‍ 18 ചാമ്പ്യന്‍ഷിപ്പ് സീരീസ് ടൂര്‍ണമെന്റില്‍ തമിഴ്‌നാടിന്റെ താരങ്ങളായ ലെവിന്‍ സഫൂറും ശ്രീശൈലേശ്വരിയും ചാമ്പ്യന്‍മാര്‍. തിരുവനന്തപുരം കുമാരപുരം രാമനാഥ കൃഷ്ണന്‍ ടെന്നീസ് കോംപ്ലക്‌സിലെ കേരള ടെന്നീസ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ നാട്ടുകാരനായ അദ്വൈതിനെ തോല്‍പ്പിച്ചാണു ലെവിന്‍ ചാമ്പ്യനായത്.
സഹോദരിയും തമിഴ്‌നാടിന്റെ തന്നെ താരവുമായ ശ്രീ ശാസ്തായനിയെ തോല്‍പ്പിച്ചാണു ശ്രീശൈലേശ്വരി കിരീടം നേടിയത്. പെണ്‍കുട്ടികളുടെ ഡബിള്‍സിലും സഹോദരിമാര്‍ കിരീടം നേടി. കേരളത്തിന്റെ വൈഗാ ദാസ് – പവിത്ര സഖ്യത്തെയാണ് അവര്‍ തോല്‍പ്പിച്ചത്. ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ ലെവിന്‍ സഫൂര്‍- സൗരബ് ഭട്ടാചാര്യ സഖ്യം ചാമ്പ്യന്‍മാരായി. അര്‍ജുന്‍ പ്രേം കുമാര്‍ – റയാന്‍ കുര്യന്‍ സഖ്യത്തെയാണ് തോല്‍പ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →