മുംബൈ: നടി തുനിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ഷീസാന് ഖാന് കസ്റ്റഡിയില്‍ തുടരും. ഷീസാന് സമര്‍പ്പിച്ച ജാമ്യാപേക്ഷ മുംബൈയിലെ വസായ് കോടതി തള്ളി. താനെ സെന്‍ട്രല്‍ ജയിലിലാണ് ഷീസാന് ഇപ്പോഴുള്ളത്. നടന് മുംബൈ ഹൈക്കോടതിയെ സമീപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
കോടതിവിധി വന്ന 06/01/23 വെള്ളിയാഴ്ച ഷീസാന് പിന്തുണയുമായി സഹോദരി ഫലക് നാസ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഷീസാനൊപ്പം നില്‍ക്കുമെന്ന് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. എല്ലാവരുടേയും ഉദ്ദേശമെന്താണെന്ന് ദൈവത്തിന് അറിയാമെന്നും അവര്‍ കുറിച്ചു. ഷീസാന് ഒപ്പം നില്ക്കുന്ന ചിത്രവും ഇതിനൊപ്പം ഫലക് പോസ്റ്റ് ചെയ്തിട്ടുണ്ട്.
തുനിഷ ശര്‍മയുടെ മരണം: ഷീസാന് ഖാന് ജാമ്യമില്ല
