കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിന്മേല്‍ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 ന് വൈകുന്നേരം അഞ്ചു വരെ. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ നല്‍കാവുന്നതും മറ്റ് എല്ലാ അപേക്ഷകളും, ആക്ഷേപങ്ങളും  www.lsgelection.kerala.gov.in  എന്ന വെബ് സൈറ്റില്‍ നല്‍കാമെന്നും തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസറായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →