കീവ്: റഷ്യയുടെ കൈവശമുള്ള ഡൊണേസ്‌ക് മേഖലയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 400 റഷ്യക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ അവകാശപ്പെട്ടു.മാക്കിവ്ക നഗരത്തില്‍ റഷ്യന്‍ സൈനികര്‍ തമ്പടിച്ചിരുന്നതായി കരുതപ്പെടുന്ന കെട്ടിടത്തിനു നേര്‍ക്കായിരുന്നു ആക്രമണം.ആക്രമണം ഉണ്ടായതായി റഷ്യന്‍ അനുകൂല ഉദ്യോഗസ്ഥരും സമ്മതിച്ചെങ്കിലും മരണസംഖ്യ സ്ഥിരീകരിച്ചില്ല.പുതുവല്‍സരദിനത്തില്‍ അര്‍ധരാത്രിയിലായിരുന്നു ആക്രമണം.കെട്ടിടം പൂര്‍ണമായി തകര്‍ന്നെന്നാണ് സൂചന. നിരവധിപ്പേര്‍ മരിച്ചെങ്കിലും മരണസംഖ്യ നാനൂറില്‍ നിന്നു വളരെ താഴെയാണെന്നു റഷ്യന്‍ ഭാഗത്തുള്ളവര്‍ പറഞ്ഞു.ആക്രമണത്തില്‍ 300 പേര്‍ക്കു പരുക്കേറ്റതായും യുക്രൈന്‍ സൈന്യം പറയുന്നു.
മിസൈല്‍വര്‍ഷം: 400 റഷ്യക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍
