നാസിക്: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ സ്ത്രീയടക്കം രണ്ടു മരണം. പരുക്കേറ്റ 19 പേരില്‍ നാലു പേരുടെ നില ഗുരുതരം. നാസിക് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ പോളിത്തീന്‍ നിര്‍മാണ യൂണിറ്റില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു തീപിടിത്തം. ബോയ്‌ലര്‍ പൊട്ടിത്തെറിച്ചതാണ് വന്‍അഗ്നിബാധയ്ക്കു കാരണമായത്. ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചവരും പരുക്കേറ്റവരും.
ഫാക്ടറിയില്‍ അഗ്നിബാധ: 2 മരണം
