ശിവഗിരി : ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച എഴുപതുകോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ്. ശിവഗിരി തീർഥാടന നവതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടന കൊണ്ട് ശക്തരാകണം എന്ന ഗുരു വചനം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു..രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂർണമായ തോതിൽ ശിവഗിരി തീർഥാടനത്തിന് തുടക്കമായത്..ശിവഗിരി തീർഥാടന സർക്യൂട്ട് വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
പരിപാടികൾ റദ്ദാക്കി മടങ്ങാൻ ആഗ്രഹിച്ചതാണ്, പക്ഷേ നിശ്ചയിച്ച പരിപടികൾ കഴിഞ്ഞ് മടങ്ങിയാൽ മതിയെന്ന് പ്രധാമന്ത്രി നിർദ്ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പടെ പ്രമുഖർ പങ്കെടുത്തു.

