സന്നിധാനത്ത് സദ്യയൊരുക്കി ദേവസ്വം ബോര്‍ഡ്

മണ്ഡലപൂജയ്ക്ക് മുന്നോടിയായി ഇന്ന് സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിഭവസമൃദ്ധമായ സദ്യ ഒരുക്കി. ദേവസ്വം മെസ് ഹാളില്‍ ഒരുക്കിയ സദ്യയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഭദ്രദീപം തെളിച്ചു തുടക്കം കുറിച്ചു. വിഭവങ്ങള്‍ ഇലയില്‍ വിളമ്പി ഭഗവാന് സമര്‍പ്പിച്ചതോടെ ഇത്തവണത്തെ മണ്ഡല പൂജാ സദ്യയ്ക്ക് തുടക്കമായി. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍, എക്സിക്യൂട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, സന്നിധാനം അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ നിതിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →