ബീജിംഗ്: കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാധിതമായതോടെ കടുത്ത പ്രതിസന്ധിയിൽ ചൈന. ഹെബെ പ്രദേശത്തെ ആശുപത്രികളിൽ ഐസിയുവിൽ സ്ഥലം ഇല്ലാത്തതിനാൽ ഗുരുതരാവസ്ഥയിൽ ആയ രോഗികൾക്ക് ആശുപത്രിയിൽ വരാന്തയിൽ നിലത്തു കിടക്കേണ്ട സ്ഥിതിയാണ്. പ്രായമായവരിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. ഇത് മരണ നിരക്ക് വർദ്ധിക്കുന്നതിന് കാരണമായി. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ പോലും ലഭ്യമല്ല. ചൈനയിലെ ഏറ്റവും വലിയ വ്യവസായിക പ്രവിശ്യകളിൽ ഒന്നായ ശരിയാണെങ്കിൽ പ്രതിദിനം 10 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
ചൈനയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ കോവിഡ് വ്യാപന രൂക്ഷമായതോടെ ആശങ്കയുയർത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ആശുപത്രികളിലും മൃതദേഹങ്ങൾ കൂടിക്കിടക്കുന്ന ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടത്. എന്നാൽ കോവിഡ് വ്യാപനത്തെക്കുറിച്ചും മരണസംഖ്യയെ കുറിച്ചും വ്യക്തമായ കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. സർക്കാർ കണക്കുകളിൽ പെടാത്ത റിപ്പോർട്ട് പ്രകാരം കോവിഡ് മരണങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയിലെ സ്ഥിതിഗതികൾ രൂക്ഷമായതോടെ മറ്റു രാജ്യങ്ങളും മുൻകരുതൽ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ജപ്പാൻ, അമേരിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, എന്നിവിടങ്ങളിൽ വ്യാപനം രൂക്ഷമാണ്.
2022 ഡിസംബറിനു മുമ്പ് ഏകദേശം നാല് മുതൽ അഞ്ചുവരെ മൃതദേഹങ്ങളാണ് ഒരു ദിവസം ദഹിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ 22 വരെ എത്തിയിരിക്കുന്നു എന്നാണ് പ്രദേശത്തുള്ള ശ്മശാന ജീവനക്കാരുടെ പ്രതികരണം. കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരെ അനുസ്മരിക്കാൻ ഒരു സർവകലാശാല പ്രസിദ്ധീകരിച്ച അനുസ്മരണ കുറിപ്പുകളുടെ എണ്ണത്തിലൂടെയും മരണസംഖ്യ വർധിക്കുന്നതായി വ്യക്തമാകുന്നു.

