ചങ്ങരംകുളം: മലപ്പുറം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. മർദനത്തിൽ പരിക്കേറ്റ അഞ്ചു കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് കേസെടുത്തു.
2022 ഡിസംബർ 24 ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോളുമായി ഇറങ്ങിയ ഇരുപത്തഞ്ചോളം കുട്ടികളുടെ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
.മദ്യപസംഘം പ്രകോപനമില്ലാതെ പട്ടികയും വടിയും ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നുവെന്നാണ് പരാതി. കരോളിനു വേണ്ടി കുട്ടികൾ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചു.

