കൊല്ലം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയപ്പെട്ട് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം കടന്നുകളഞ്ഞ യുവാവ് പിടിയില്‍. കൊട്ടിയം പറക്കുളം മഞ്ഞക്കുഴി നെജീം മന്‍സിലില്‍ ആഷിഖ്(22) ആണ് പിടിയിലായത്.
ഇരവിപുരം സ്വദേശിയായ പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലാവുകയും മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
കൊല്ലം സിറ്റി സൈബര്‍ സംഘത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുണ്ടറ പടപ്പക്കരയിലെ ഇയാളുടെ ഒളിസങ്കേതം തിരിച്ചറിഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തെകണ്ട് വീടിന്റെ ടെറസിന്റെ മുകളില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിന്തുടര്ന്ന് പിടികൂടി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

