ചെങ്കോട്ട: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിലവിലുള്ളത് മോദി സര്‍ക്കാര്‍ അല്ലെന്നും അംബാനി-അദാനി സര്‍ക്കാര്‍ ആണെന്നും അദ്ദേഹം തുറന്നടിച്ചു. ഭാരത് ജോഡോ യാത്രയില്‍ ചെങ്കോട്ടയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
2800 കിലോമീറ്റര്‍ ഏറെയാണ് ഞാന്‍ ഈ യാത്രയില്‍ നടന്നത്, എന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ പന്ത്രണ്ടായിരം മുതല്‍ 15,000 കിലോമീറ്റര്‍ വരെയാണ് ജീവിതത്തിലുടനീളം നടക്കുന്നത്. കര്‍ഷകരും ചെറുകിട വ്യാപാരികളും അവരുടെ വായ്പ ബാങ്കുകളില്‍ അടച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ രാജ്യത്തെ ചില ശതകോടീശ്വരന്മാര്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയാണ് അദ്ദേഹം പറഞ്ഞു.

