സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ, പെണ്‍കുട്ടികളുടെ വിവാഹം എന്നീ വായ്പ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു.
പലിശ നിരക്ക് ആറ് മുതല്‍ എട്ട് ശതമാനം. ജാമ്യ വ്യവസ്ഥകള്‍ ബാധകം. കൂടാതെ പിന്നാക്ക മത-ന്യൂനപക്ഷ വിഭാഗത്തിലുള്ള 60 വയസില്‍ താഴെ പ്രായമുള്ള സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാരില്‍ നിന്നും വിവിധ വായ്പ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-60, വാര്‍ഷിക വരുമാന പരിധി 15 ലക്ഷം രൂപയില്‍ താഴെ.
9.5 ശതമാനം പലിശനിരക്കില്‍ വ്യക്തിഗത വായ്പ അഞ്ച് ലക്ഷം രൂപ വരെയും ഒന്‍പത് ശതമാനം പലിശയില്‍ ഭവനപുനരുദ്ധാരണ വായ്പ അഞ്ച് ലക്ഷം രൂപ വരെയും എട്ട് ശതമാനം പലിശയില്‍ വാഹന വായ്പ എട്ട് ലക്ഷം രൂപ വരെയും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള കെ.എസ്.ബി.സി.ഡി.സി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2 226 111, 2 272 111