ആഗസ്ത് 15ഓടെ കോവിഡ് വാക്സിന്‍: വിശദീകരണവുമായി ഐസിഎംആര്‍

ന്യൂഡല്‍ഹി: ആഗസ്ത് 15ഓടെ കോവിഡ് വാക്സിന്‍ പുറത്തിറക്കുമെന്ന പഖ്യാപനം അപകടകരവും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍). നടപടികള്‍ പാലിച്ചുകൊണ്ടാവും കോവിഡ് വാക്‌സിന്‍ പുറത്തിറക്കുക. രാജ്യാന്തരതലത്തില്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷണങ്ങള്‍ നടത്തും. പദ്ധതി വേഗം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞദിവസം ചെയര്‍മാന്‍ കത്തയച്ചതെന്നും ഐസിഎംആര്‍ വിശദീകരിച്ചു.

ഐസിഎംആറിന്റെ തന്നെ ഭാഗമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നു ഭാരത് ബയോടെക് വികസിപ്പിച്ച ‘കോവാക്‌സിന്‍’ എന്ന മരുന്നാണു മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. എന്നാല്‍, വാക്‌സിന്‍ ഓഗസ്റ്റില്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ച് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ.ബല്‍റാം ഭാര്‍ഗവ് ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ തിരഞ്ഞെടുക്കപ്പെട്ട 12 സ്ഥാപനങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മിച്ച ഭാരത് ബയോടെക്കിനും കത്ത് അയച്ചതാണു വിവാദമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →