സിഡ്‌നി: ബിഗ് ബാഷ് ട്വന്റി20 ക്രിക്കറ്റില്‍ സിഡ്‌നി തണ്ടറിന് നാണം കെട്ട റെക്കോഡ്. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ 15 റണ്ണിന് ഓള്‍ഔട്ടായാണ് അവര്‍ റെക്കോഡിട്ടത്.ലീഗിലെ അഞ്ചാമത്തെ മത്സരത്തിലാണ് അവര്‍ നാണംകെട്ടത്. ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഒന്‍പത് വിക്കറ്റിന് 139 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സിഡ്‌നി തണ്ടര്‍ 5.5 ഓവറില്‍ ഓള്‍ഔട്ടായി.ഹെന്റി തോണ്‍ടണ്‍ മൂന്ന് റണ്‍ വഴങ്ങി അഞ്ച് വിക്കറ്റും വെസ് ആഗര്‍ ആറ് റണ്‍ വഴങ്ങി നാല് വിക്കറ്റുമെടുത്തു. മാത്യു ഷോര്‍ട്ട് ഒരു വിക്കറ്റ് സ്വന്തമാക്കി.ഓപ്പണര്‍മാരായ അലക്‌സ് ഹാലസ്, മാത്യു ഗൈക്‌സ് എന്നിവര്‍ റണ്ണെടുക്കും മുമ്പ് മടങ്ങി. നായകന്‍ ജാസണ്‍ സാങ, ക്രീസ് ഗ്രീന്‍, ഗുരീന്ദര്‍ സന്ധു എന്നിവര്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. നാല് റണ്ണെടുത്ത ബ്രണ്ടന്‍ ഡോഗറ്റാണ് ടോപ് സ്‌കോറര്‍.ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 2015-16 സീസണിലെ ലീഗ് ജേതാക്കളാണ് സിഡ്‌നി തണ്ടര്‍. 2019 ല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരേ തുര്‍ക്കി 21 റണ്ണിന് ഓള്‍ഔട്ടായ റെക്കോഡ് പഴങ്കഥയായി.
സിഡ്‌നി തണ്ടറിന് റെക്കോഡ്
