കാവിൽ അക്വാ ഷോ 2022 : കടുങ്ങല്ലൂരിൽ അവധിക്കാല വിസ്മയമൊരുക്കും, അലങ്കാര മത്സ്യ വ്യാപാരം മുതൽ ഫിഷ് സ്പാ വരെ

ആലുവ കിഴക്കേ കടുങ്ങല്ലൂരിലെ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരളാ അക്വാ വെഞ്ചേഴ്സ് ഇന്റർനാഷ്ണൽ ലിമിറ്റഡ് (കാവിൽ) സംഘടിപ്പിക്കുന്ന അലങ്കാര മത്സ്യ പ്രദർശനം ‘കാവിൽ അക്വാഷോ – 2022’ ക്രിസ്മസ് അവധിയിൽ വിസ്മയമൊരുക്കും. 

ഡിസംബർ 24 മുതൽ 27 വരെ നടക്കുന്ന അക്വാഷോയിൽ അലങ്കാര മത്സ്യ പ്രദർശനവും വിപണനവും ഒരുക്കും.  അക്വാ ഷോയുടെ ഉദ്ഘാടനം ഡിസംബർ 24 ന് രാവിലെ 10 ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. 

ഫിഷ് സ്പാ, ഫുഡ് കോർട്ട്, ബി ടു ബി ബിസിനസ് മീറ്റ്, അലങ്കാര മത്സ്യ കർഷക സംഗമം, അലങ്കാര മത്സ്യമേഖലയിലെ വിദഗ്ധരുടെ പ്രഭാഷണം,സാംസ്കാരിക പരിപാടികൾ എന്നിവ മേളയുടെ മാറ്റുകൂട്ടും. അക്വാറിയം ഉൾപ്പെടെ അനുബന്ധ സാമഗ്രികളും ഇവിടെ നിന്ന് വാങ്ങാം.

ഇരുപത് സ്റ്റാളുകൾ കൂടാതെ പ്രാദേശിക അലങ്കാര മത്സ്യ കർഷകരുടെ ഔട്ട്ലറ്റുകളും അഞ്ച് ഫുഡ് ക്വാർട്ടുകളുമാണ് തയ്യാറാക്കുന്നത്. മുതിർന്നവർക്ക് 50 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. പത്തു മുതൽ 15 വയസ് വരെ പ്രായമുളള കുട്ടികൾക്ക് 30 രൂപയും പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കും. അവധിക്കാലമായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് കാവിൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →