മുന്‍ രാഷ്ട്രപതി ചികിത്സ പൂര്‍ത്തിയാക്കി ആര്യവൈദ്യശാല വിട്ടു

കോട്ടക്കല്‍: മുന്‍ രാഷ്ട്രപതി പ്രതിഭാദേവീ പാട്ടീല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചുപോയി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബംഗളുരു വഴി പൂനെയിലേക്കാണ് പോയത്.കോട്ടക്കല്‍ ആര്യവൈദ്യശാലാ മാനേജിങ്ങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍, ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന്‍, ചീഫ് ക്ലിനിക്കല്‍ റിസര്‍ച്ച് ഡോ. പി.ആര്‍. രമേഷ്, ഹെഡ് മെറ്റീരിയല്‍സ് ഷൈലജാ മാധവന്‍കുട്ടി, സീനിയര്‍ മാനേജര്‍ ഹോസ്പിറ്റല്‍ അഡ്മിനസ്‌ട്രേഷന്‍ പ്രീതാ വാരിയര്‍, ഡോ. തുഷാരാ യു. മേനോന്‍, ഡോ. സ്മിത എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →