കെ.എസ്.ആര്‍.ടി.സി. അക്കൗണ്ട്‌സ്: ആദ്യമായി പ്രത്യേക വിഭാഗം വരുന്നു

തിരുവനന്തപുരം: പ്രതിദിനം ആറു കോടിയോളം രൂപ കൈകാര്യം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സിയില്‍ പ്രത്യേക അക്കൗണ്ട്‌സ് വിഭാഗം രൂപവത്കരിക്കും. 2022 ജനുവരി 13നു കോര്‍പ്പറേഷനും അംഗീകൃത സംഘടനാ പ്രതിനിധികളും ഒപ്പുവച്ച സേവന-വേതന കരാര്‍ പ്രകാരമാണ് പ്രത്യേക അക്കൗണ്ട്‌സ് വിഭാഗം രൂപവത്കരിക്കുന്നത്.

അക്കൗണ്ട്‌സ്, ബുക്ക് കീപ്പിങ് എന്നിവയില്‍ യോഗ്യതയുള്ളവരെ നിയോഗിക്കാനോ ദിന-മാസ കണക്കുകള്‍ യഥാസമയം അക്കൗണ്ട്‌സ്, ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിങ് തത്വങ്ങള്‍ അനുസരിച്ച് കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തുന്നതിനോ ഓരോ ബസിന്റെയും യൂണിറ്റിന്റെയും കണക്കു വിശകലനം ചെയ്യുന്നതിനോ പ്രത്യേക അക്കൗണ്ട്‌സ് വിഭാഗം ഇല്ലായിരുന്നു. ഇതു കാരണം 2017-18 വര്‍ഷം വരെമാത്രമേ ഓഡിറ്റ് പൂര്‍ത്തീകരിച്ചിട്ടുള്ളൂ. ദിവസേന യൂണിറ്റുകളില്‍നിന്നു ശേഖരിക്കുന്ന കണക്കുകളില്‍ വലിയ വ്യത്യാസമാണ് കണ്ടുവന്നിരുന്നത്. പ്രത്യേക അക്കൗണ്ട്‌സ് വിഭാഗത്തിലേക്കുള്ള നിമയനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായിരിക്കും. അടുത്ത ഏപ്രിലില്‍ നിശ്ചിത യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി പുതിയ കേഡര്‍ വിഭാഗത്തിനു രൂപം നല്‍കി സ്ഥിരം വിഭാഗമാക്കി മാറ്റും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →