ഡിസംബർ ഒന്ന് മുതൽ രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്ക് സന്ദർശിക്കാം

ന്യൂഡൽഹി: 2022 ഡിസംബർ ഒന്ന് മുതൽ ആഴ്ചയിൽ അഞ്ച് ദിവസവും രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവൻ. വാസ്തുശില്പികളായ സർ എഡ്വിൻ ലൂട്ടിയൻസ്, ഹെർബർട്ട് ബേക്കർ എന്നിവരുടെ സൃഷ്ടിയാണ് ഇത്. 330 ഏക്കർ എസ്റ്റേറ്റിൽ 5 ഏക്കർ വിസ്തൃതിയിൽ എച്ച് ആകൃതിയിലുള്ള കെട്ടിടമാണിത്. രാഷ്ട്രപതി ഭവനിൽ നാല് നിലകളിലായി 340 മുറികൾ, 2.5 കിലോമീറ്റർ വലുപ്പമുള്ള ഇടനാഴികൾ, 190 ഏക്കർ ഗാർഡൻ ഏരിയ എന്നിവയുണ്ട്.

കൊവിഡ് 19 വ്യാപനം കാരണം രാഷ്ട്രപതി ഭവനിലേക്കുള്ള സന്ദർശനം പൊതുജനങ്ങൾക്ക് വെറും രണ്ട് ദിവസമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ വീണ്ടും ദിവസങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനും പ്രവൃത്തിദിവസങ്ങളിലും അതിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുമാണ് എന്ന് 2022 നവംബർ മാസം പ്രസിഡന്റിന്റെ വക്താവ് പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →