അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ 30/11/22 ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഒരു വർഷമായി സർക്കാരിന്റെ പക്കലുള്ള കരട് ബിൽ, ഇലന്തൂർ നരബലിക്ക് പിന്നാലെയാണ് വീണ്ടും ജീവൻവെച്ചത്. ഗവർണറെ ചാനസിലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള കരട് ബില്ലും 30/11/22 ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും. ഇതുൾപ്പെടെ 05/12/22 തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കുന്നതിനുള്ള അഞ്ചു നിയമഭേദഗതികളുടെ കരടുകളാണ് 30/11/22 ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുക.

അതേസമയം സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാനും സമ്പൂർണ പരിഷ്കരണവും ലക്ഷ്യമിട്ടുള്ള മൂന്നാം സഹകരണ ഭേദഗതി ബില്ലിന്റെ പരിഷ്കരിച്ച കരടും 30/11/22 ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും. സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണ സംഘങ്ങളുടെയും നിയന്ത്രണത്തിനുള്ള നിർദേശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. സഹകരണസ്ഥാപനങ്ങളിലെ അറ്റൻഡന്റുമാർ, വാച്ച്മാൻമാർ തുടങ്ങിയ ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതികളുടെ നിയന്ത്രണത്തിൽ നിന്ന് മാറ്റി സഹകരണ പരീക്ഷാബോർഡിന് വിടണമെന്നും കരട് ബില്ലിൽ ശുപാർശയുണ്ടെന്നാണറിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →