തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന വികസനത്തിലെ നാഴികക്കല്ലാകേണ്ടതാണ്. എന്നാല്‍ സഭാ നേതൃത്വത്തിനെ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പരാജയപ്പെട്ടു. ക്രമസമാധാനപാലനമെന്നാല്‍ കേസെടുക്കലല്ലെന്നും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.
ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പരാജയം: വി. മുരളീധരന്‍
