വൃദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: കാണാതായ വൃദ്ധ ദമ്പതികളെ വയനാട് പേരിയ വനമേഖലയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. സമീപത്ത് നിന്ന് വിഷക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി തവിഞ്ഞാലില്‍ നിന്നും നവംബര്‍ 25 മുതല്‍ ഇരുവരെയും കാണാതായിരുന്നു.തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടില്‍ വന്നശേഷം ആശുപത്രിയിലേക്കെന്ന് പറഞ്ഞ പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →