മില്ലി, സെന്റി, കിലോ ഗണത്തിലേക്കു പുതിയ ഏകകങ്ങള്‍ റോണാ, ക്വറ്റാ, റോന്റോ, ക്വറ്റോ…

ലണ്ടന്‍: മില്ലി, സെന്റി, കിലോ… എന്നിവയുടെ ഗണത്തിലേക്കു നാല് വിശേഷണങ്ങള്‍ക്കൂടി. റോണാ, ക്വറ്റാ, റോന്റോ, ക്വറ്റോ എന്നിവയാണ് മീറ്റര്‍, ലിറ്റര്‍ തുടങ്ങിയ അളവുകള്‍ക്കു മുന്നില്‍ ഇടംപിടിക്കുക. റോണാ മീറ്റര്‍, ക്വറ്റാ മീറ്റര്‍, റോണാവാട്ട്സ്, റോണാ ലിറ്റര്‍ എന്നിങ്ങനെ. റോന്റോ, ക്വറ്റോ എന്നിവ ചെറിയ അക്കങ്ങളെക്കുറിക്കാനും റോണായും ക്വറ്റായും വലിയ അക്കങ്ങളെക്കുറിക്കാനും ഉപയോഗിക്കും.

ഒരു റോണാ മീറ്റര്‍ എന്നാല്‍ 1 എന്ന അക്കം കഴിഞ്ഞാല്‍ 27 പൂജ്യങ്ങളുണ്ടാകും. ബില്യണ്‍ ബില്യണ്‍ ബില്യന്‍ എന്നും വിശേഷിക്കാം. ഒരു ക്വറ്റ എന്നാല്‍ 1 എന്ന അക്കത്തിനു പിന്നാലെ 30 പൂജ്യങ്ങള്‍ക്കൂടി ഉണ്ടാകും. കണക്കുകള്‍ നല്‍കാന്‍ പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നാണ് കണക്ക്. ഉദാഹരണം വ്യാഴം എന്ന ഗ്രഹത്തിന്റെ ഭാരം രണ്ട് ക്വറ്റാഗ്രാമാണെന്ന് അനായാസം പറയാനാകും.

റോന്റോ ചെറിയ അക്കങ്ങളെക്കുറിക്കാനാണ് ഉപയോഗിക്കുന്നത്. ദശാംശത്തിനു ശേഷം 26 പൂജ്യങ്ങള്‍ക്കഴിഞ്ഞുവരുന്ന അക്കം റോന്റോയെ(0.000 000 000 000 000 000 000 000 001) കുറിക്കും. അത് 29 പൂജ്യം കഴിഞ്ഞെങ്കില്‍ ക്വറ്റോ ആകും. പാരീസില്‍ ചേര്‍ന്ന വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സ് 27 -ാം ജനറല്‍ കോണ്‍ഫറന്‍സിലാണ് തീരുമാനം. നാഷണല്‍ ഫിസിക്കല്‍ ലാബോറട്ടറിയിലെ ഡോ. റിച്ചാര്‍ഡ് ബ്രൗണാണ് പുതിയ പേരുകള്‍ ശിപാര്‍ശ ചെയ്തത്.

ലോകത്ത് പുതിയ കണക്കുകൂട്ടലുകള്‍ക്കുള്ള കാലാമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍നാഷണല്‍ സിസ്റ്റം യൂണിറ്റ്സി(എസ്.ഐ)ല്‍ 1991 നുശേഷം ആദ്യമായാണു മാറ്റം കൊണ്ടുവരുന്നത്. അന്ന് സെറ്റയും യോട്ടയുമാണ് കൂട്ടിച്ചേര്‍ത്തത്. 1 നു ശേഷം 24 പൂജ്യങ്ങളുള്ളതാണ് യോട്ട. 21 പൂജ്യങ്ങളുള്ളതാണ് സെറ്റ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →