തോണി മറിഞ്ഞു രണ്ട് തൊഴിലാളി സ്ത്രീകൾ മരിച്ചു

മലപ്പുറം: കക്ക വാരാനിറങ്ങിയ തൊഴിലാളികളുടെ തോണി മറിഞ്ഞു രണ്ട് സ്ത്രീകൾ മരിച്ചു. രണ്ടു പേരെ കാണാതായി. തിരൂർ പുറത്തൂരിലാണ് സംഭവം.ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി.ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം,കുഴിയിനി പറമ്പിൽ അബൂബക്കർ എന്നിവരെയാണ് കാണാതായത്.

നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഭാരതപ്പുഴയിൽ ഒഴുക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്.സ്ഥിരം കക്ക വാരാൻ പോകുന്ന അയൽവാസികൾ കൂടിയായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നാലു സ്ത്രീകളും രണ്ടു പുരുഷൻമാരും ആണ് തോണിയിൽ ഉണ്ടായിരുന്നത്. തോണിയിലുണ്ടായിരുന്ന മറ്റു രണ്ട് സ്ത്രീകൾ രക്ഷപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →