ഭിന്നശേഷി കലോത്സവം

വടക്കേക്കര ഗ്രാമപഞ്ചായത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ  ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പരിധിയിലെ 400ഓളം  ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വർക്കായാണ് കലോത്സവം സംഘടിപ്പിച്ചത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

വടക്കേക്കര ചക്കുമശേരി ക്ഷേത്ര മൈതാനിയിലാണ് “അഴക് 2022” എന്ന പേരിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസന പ്രകടിപ്പിക്കാൻ വേദിയൊരുക്കിയത്. 50ഓളം പേർ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. കലോത്സവത്തിൽ കലാ സാംസ്‌കാരിക, സാമൂഹിക പ്രവർത്തകരും, കോളേജ് വിദ്യാർത്ഥികളും, നാട്ടുകാരും പങ്കാളികളായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →