ദോഹ: ഇന്ത്യന്‍ ആരാധകരെ വിലകൊടുത്തു വാങ്ങിയെന്ന വിമര്‍ശനങ്ങള്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി ഖത്തര്‍ ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ ഖാത്തര്‍.കേരളത്തില്‍ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. കേരളത്തില്‍ നിന്നുള്ള ധാരാളം ആരാധകര്‍ ഖത്തറിലുണ്ട്. അവര്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അവര്‍ യഥാര്‍ഥ ആരാധകരാണ്. അവര്‍ പ്രഫഷണലായി ടൂര്‍ണമെന്റുകള്‍ നടത്തുന്നു.അവരെ വില കൊടുത്തു വാങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അറബ് കപ്പില്‍ ധാരാളം ഇന്ത്യക്കാര്‍ ഗാലറിയിലുണ്ടായിരുന്നു. ഞങ്ങളെ ചില മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു. ഇവിടെ ജീവിക്കുന്നവര്‍ ഈ നാടിനെ സ്നേഹക്കുന്നവരാണ്. അവരെ വിലയ്‌ക്കെടുത്തു എന്നു പറയുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.