പുല്‍പ്പള്ളി: എന്നു തീരും ഈ ഗതികേട് എന്നാണ് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന ഒരോ രോഗികളും ചോദിക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനെത്തുടര്‍ന്ന് പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തുന്ന ഒരോ രോഗിയും വലയുകയാണ്.ഡോക്ടര്‍മാര്‍ കുറവായതിനാല്‍ മണിക്കൂറുകളോളം ആളുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മ്മാരില്ലാതെ അടഞ്ഞുകിടക്കുന്ന കാഴ്ച്ച ഇവിടെ പതിവാണ്. നിസാര രോഗം വന്നാല്‍ പോലും ബത്തേരിയോ, മാനന്തവാടിയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പുല്‍പ്പള്ളിയിലെ ജനങ്ങള്‍. ഇത് പലപ്പോഴും ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് പ്രാഥമിക ശുശ്രുഷ പോലും ലഭിക്കാത്ത അവസ്ഥയുണ്ടാക്കുന്നുണ്ട്.
ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനക്കുണ്ടായിരുന്നത് രണ്ട് ഡോക്ടര്‍മാര്‍. നാല് ഡോക്ടര്‍മാര്‍ വേണ്ട സ്ഥാനത്താണ് രണ്ട് ഡോക്ടര്‍മാര്‍ മാത്രം പരിശോധനയ്ക്കുണ്ടായിരുന്നത്. ഫാര്‍മസിയിലെ സ്ഥിതിയും വ്യത്യസ്ഥമാല്ല കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ജീവനക്കാരന് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പാടിച്ചിറ കടുംബാരാഗ്യകേന്ദ്രത്തില് മതിയായ ജീവിക്കാരിലാത്തതിനാല് മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലുള്ളവരടക്കം ആശ്രയിക്കുന്നത് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തൊയണ്.
എന്നാല്‍ ഇവിടുത്തെ അവസ്ഥ അതിലും പരിതാപകരമാണ്.മുമ്പും പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഈ ദുരവസ്ഥയെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് അടിയന്തരമായി പ്രശ്നപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

