ആര്‍.എം.പി.ഐ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

വടകര: ആര്‍.എം.പി.ഐ വടകര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും നോട്ടീസുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി. പുതുപ്പണം ഭാഗത്ത് സ്ഥാപിച്ച ബോര്‍ഡാണ് കീറി നശിപ്പിച്ചത്. പ്രചരണത്തിന്റെ ഭാഗമായി ഏരിയയിലെ വിവിധ സ്ഥലങ്ങളില്‍ ഒട്ടിച്ച പോസ്റ്ററുകളും കീറിയ നിലയിലാണ്. ഇരുളിന്റെ മറവില്‍ ഇത്തരം പ്രവൃത്തികള്‍ നടത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ കരുതിയിരിക്കണമെന്ന് ആര്‍.എം.പി.ഐ പുതുപ്പണം ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 12,13 തിയതികളില്‍ മണിയൂര്‍ കുറുന്തോടിയിലാണ് സമ്മേളനം. 12 ന് നവോത്ഥാന കേരളത്തിലെ നരബലികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കെ.സി ഉമേഷ് ബാബു, കെ.എസ് ശബരീനാഥന്‍, അഡ്വ.നജ്മ തബ്ഷീറ, അജയ് ആവള, കെ.എസ് ഹരിഹരന്‍ പങ്കെടുക്കും. 13ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എന്‍.വേണു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പഴയകാല കമ്യൂണിസ്റ്റുകളെ ആദരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →