കൊടികുത്തി മല മാലിന്യമുക്തമാക്കി

പെരിന്തല്‍മണ്ണ: പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറയുന്ന കൊടികുത്തി മലയെ മാലിന്യമുക്തമാക്കി പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് , ജെ.ആര്‍ സി. വിദ്യാര്‍ഥികള്‍. ക്ലീന്‍ ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി നടന്ന ശുചീകരണ പ്രവര്‍ത്തനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ഷബീര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.എ. ഫാത്തിമ മെഹ്നാസ്, ജെ.ആര്‍.സി. കോഡിനേറ്റര്‍ സൗമ്യ ജിനേഷ്, അധ്യാപക പ്രതിനിധി പി. ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശേഖരിച്ച മാലിന്യങ്ങള്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്. സ്മിജുവിനെ ഏല്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →