ബാലുശേരി: വിവാഹമോചനത്തിനു കേസ് കൊടുത്ത യുവതിയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. നടുവണ്ണൂര്‍ പരപ്പില്‍ റയീസ് (35) ആണ് പോലീസ് പിടിയിലായത്. കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതി ഭര്‍ത്താവിന്റെ പീഡനത്തില്‍ സഹികെട്ട് വിവാഹ മോചനക്കേസ് കൊടുത്തെങ്കിലും വിവാഹമോചനത്തിന് റയീസ് തയാറായില്ല.പലപ്പോഴായി വീട്ടിലെത്തി നിരന്തരമായി യുവതിയെ ആക്രമിക്കാറുണ്ടെന്നും വീട്ടില്‍ കയറരുതെന്ന പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലംഘിച്ച് വീട്ടിലെത്തി അക്രമം കാണിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
ഒരു മാസം മുമ്പ് കോടതിയില്‍ വച്ചും യുവതിയെ അക്രമിച്ചതായി പറയുന്നു. യുവാവ് നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് എത്തിയ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതുകണ്ട് സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെത്തി രക്ഷിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുനേരെ റയീസ് നഞ്ചക്ക് വീശി. ചില തൊഴിലാളികള്‍ക്കു പരുക്കുണ്ട്. റയീസിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. 05/11/2022 തൊഴിലുറപ്പുതൊഴിലാളികളുടെ മൊഴി കൂടി എടുത്തശേഷം കോടതിയില്‍ ഹാജരാക്കും

