തകഴി ശിവശങ്കരപിള്ള അവാര്‍ഡ് ടി.പി. രാമചന്ദ്രന്

മലപ്പുറം: കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ആദ്യത്തെ തകഴി ശിവശങ്കരപിള്ള അവാര്‍ഡിന് മഞ്ചേരി ബാറിലെ അഭിഭാഷകന്‍ ടി.പി. രാമചന്ദ്രന്‍ രചിച്ച ഒരു ദേശത്തിന്റെ കഥ പറയുന്ന ചെറുമ്പ് ദേശം അംശം എന്ന നോവല്‍ അര്‍ഹമായി. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത സാഹിത്യകാരന്‍ ഡോ. എന്‍ പി ഹാഫീസ് മുഹമ്മദ്, ഡോ. കെ.വി. തോമസ് എന്നിവര്‍ അടങ്ങിയ ജൂറിയാണ് കൃതി തെരഞ്ഞെടുത്തത്. ജ്ഞാനപീഠ ജേതാവായ പദ്മഭൂഷണ്‍ തകഴി ശിവശങ്കരപിള്ള അഭിഭാഷകനും കൂടിയായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഓര്‍മക്കായി കേരളത്തിലെ അഭിഭാഷകര്‍ക്കിടയിലെ ഏറ്റവും നല്ല നോവലിസ്റ്റിനാണ് മൂന്നു വര്‍ഷത്തിലൊരിക്കല്‍ അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.എസ്. സജി, സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് എന്നിവര്‍ അറിയിച്ചു. നവംബര്‍ മൂന്നാമത്തെ ആഴ്ച കോഴിക്കോട് ബാര്‍ അസോസിയേഷനില്‍ നടക്കുന്ന ചടങ്ങില്‍ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →