മലയാള ദിന-ഭരണഭാഷ വാരാഘോഷം സംഘടിപ്പിച്ചു

സംസ്ഥാന ഹോമിയപ്പതി വകുപ്പിന്റെ മലയാളദിന- ഭരണഭാഷാ വാരാഘോഷം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചാരിമേളത്തോടെയും തിരുവനന്തപുരം വിദ്യാധിരാജാ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സിലൂടെയും തുടക്കം കുറിച്ച ആഘോഷച്ചടങ്ങിൽ കേരളഗാനം, ചങ്ങമ്പുഴക്കവിതകളുടെ കാവ്യാവിഷ്കാരം എന്നിവ അവതരിപ്പിച്ചു. പരിപാടിയിൽ ഹോമിയോപ്പതി ഡയറക്ടർ ഡോ.എം.എൻ വിജയാംബിക അധ്യക്ഷയായി. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.കെ പ്രിയദർശിനി, തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.പ്രിൻസി സെബാസ്റ്റ്യൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രീന ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →