പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിക്കൊണ്ടുള്ള ധനവകുപ്പ് ഉത്തരവ് പിന്‍വലിക്കണമെന്ന് ഡി വൈ എഫ് ഐ. ഉത്തരവ് തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ രൂക്ഷമാക്കും. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ നടപടി പ്രതിസന്ധിയിലാക്കുമെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി.സര്‍ക്കാര്‍ നടപടിക്കെതിരെ നേരത്തെ സി പി ഐ യുവജന സംഘടനയായ എ ഐ വൈ എഫ് രംഗത്തു വന്നിരുന്നു.

എന്നാല്‍, വൈകിയാണ് ഡി വൈ എഫ് ഐ നിലപാട് വ്യക്തമാക്കിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് യുവാക്കളോടുള്ള വഞ്ചനയാണെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാത്ത ഡി വൈ എഫ് ഐ സര്‍ക്കാറിന്റെ അടിമയായിരിക്കുകയാണെന്നും പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →