അഭ്യസ്ത വിദ്യരും തൊഴില്‍ രഹിതരുമായ പട്ടികജാതി യുവതീ യുവാക്കള്‍ക്ക് വിവിധ ട്രേഡുകളില്‍ സൗജന്യമായി പരിശീലനവും തൊഴിലും നല്കുന്നു. എറണാകുളം ജില്ലാപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വികസന വകുപ്പ് മുഖേന 18നും 40 നും മദ്ധ്യേ പ്രായമുളള ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതീ യുവാക്കള്‍ക്ക് ഒന്നു മുതല്‍ ഒന്‍പത് മാസം വരെ ദൈര്‍ഘ്യമുളള വിവിധ കോഴ്സുകളില്‍ പരിശീലനവും തൊഴിലും നല്കുന്നു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സി. താത്പര്യമുളളവര്‍ നവംബര്‍ 10 നകം അതാത് ഗ്രാമ പഞ്ചായത്ത് എസ് സി പ്രൊമോട്ടര്‍മാരുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 8547115704.
പട്ടികജാതി യുവതീ യുവാക്കള്‍ക്ക് സൗജന്യ പരിശീലനവും തൊഴിലും
