ലഹരിക്കെതിരെ നവകേരള മുന്നേറ്റം : പെരുമ്പാവൂരിൽ ജാഗ്രതാ ദീപം തെളിയിച്ചു

സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഭാഗമായി പെരുമ്പാവൂരിൽ ജാഗ്രതാ ദീപം തെളിയിച്ചു.  ഗാന്ധി സ്ക്വയറിൽ  നടന്ന പരിപാടി പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ പെരുമ്പാവൂർ നഗരസഭയുമായും  വിവിധ വകുപ്പുകളുമായും സഹകരിച്ചാണ് പരിപാടി നടത്തിയത്.

എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷ്  യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ  ബീവി അബൂബക്കർ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ സി.കെ രാമകൃഷ്ണൻ, മുൻ മുൻസിപ്പൽ ചെയർപേഴ്സൺ  സതി ജയകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ,  എക്സൈസ് പ്രിവന്റീവ് ഓഫീസർ  (വിമുക്തി മിഷൻ ഇൻചാർജ്ജ് ) കെ.ടി സാജു,  എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ആർ രാജേഷ് , ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →