സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഭാഗമായി കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷനിൽ ജനപ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും ജാഗ്രതാ ദീപം തെളിയിച്ചു. പരിപാടി അഡ്വ. അനൂപ് ജേക്കബ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ കൊച്ചി നഗരസഭയും വിവിധ വകുപ്പുകളുമായും സഹകരിച്ചാണ് പരിപാടി നടത്തിയത്.
പിറവം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ അംബികാ രാജേന്ദ്രൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മോഹൻദാസ്,
കൂത്താട്ടുകുളം സബ് ഇൻസ്പെക്ടർ റോയ് എം. ജേക്കബ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ജീവൻ കുമാർ, നഗരസഭാ കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, സണ്ണി കുര്യാക്കോസ്, സിബി കൊട്ടാരം, മരിയ ഗൊരാത്തി, ദേവി കിരാന്തളം, ബോബൻ വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

