വൻ ചന്ദന വേട്ട; പിടികൂടിയത് 142 കിലോ ചന്ദനം, രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തോട്ടടയിൽ ചന്ദന വേട്ട. തോട്ടട ചിമ്മിനിയൻ വളവിൽ എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 142 കിലോ ചന്ദനം പിടികൂടിയത്. കാസർകോട് കുണ്ടംകുഴി സ്വദേശി പി സിരൻ , തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഫൈൽ എന്നിവരാണ് അറസ്റ്റിലായത്. എ സി പി ടി കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സത്യനാഥനും സ്ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →