എൻ. എച്ച് 85 :റോഡിലെ അറ്റകുറ്റ പണികൾ ആരംഭിച്ചു

കൊച്ചി മധുര ദേശിയ പാതയിലെ  എൻ.എച്ച് 85 ലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കക്കടാശേരിയിൽ നിന്നാണ് പണി ആരംഭിച്ചത്.  അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിനായി 75 ലക്ഷം രൂപ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച് .എ . ഐ ) നാഷണൽ ഹൈവേക്ക് കൈമാറി.  

കക്കടാശ്ശേരി മുതൽ പെരുവംമുഴി വരെയുള്ള റോഡ് അറ്റകുറ്റ പണി നടത്താതെ യാത്ര ദുഷ്കരമായ സാഹചര്യത്തിലാണ് അറ്റകുറ്റ പണി ആരംഭിച്ചത്.  റോഡിലെ കുഴികൾ നികത്തി ബിസി പാച്ച് വർക്കാണ് നടത്തുന്നതെന്ന് മാത്യു കുഴൽ നാടൻ എം. എൽ.എ  അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →