കൊച്ചി: ഒക്ടോബര്‍ 22ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്ര ഇലക്ട്രോണിക്സ്-ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും.രാവിലെ 10 മണിക്ക് എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.10 ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ തൊഴില്‍ മേളയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. ചടങ്ങില്‍ പുതുതായി നിയമിതരായ 75,000 പേര്‍ക്ക് നിയമന കത്ത് കൈമാറും. ഇതിന്റെ തത്സമയ വെബ്കാസ്റ്റിന് കേന്ദ്ര സഹമന്ത്രി സാക്ഷ്യം വഹിക്കും.
കൊച്ചിയില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും
