ആഗോള ഉത്പാദനക്രേന്ദമായി ഇന്ത്യയെ മാറ്റാന്‍ 100 ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആഗോള കോര്‍പറേറ്റ് കമ്പനികളുടെ ഉത്പാദനക്രേന്ദമായി ഇന്ത്യയെ മാറ്റാന്‍ ലക്ഷ്യമിട്ട് 100 ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. കമ്പനികളെ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഇതിനായി പ്രധാനമന്ത്രി ഗതിശക്തി പദ്ധതിക്കു കീഴില്‍ 16 മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കും. പദ്ധതികളുടെ രൂപകല്‍പ്പന, അംഗീകാരം, ചെലവ് നിര്‍ണയം എന്നിവയ്ക്ക് ഏകജാലകരീതിയില്‍ പരിഹാരം കണ്ടെത്തുകയാണ് പോര്‍ട്ടലിന്റെ ദൗത്യം.

പദ്ധതി കാലയളവ് നീളുന്നതും ചെലവ് വര്‍ധിക്കുന്നതും തടയാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നു കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് സ്പെഷല്‍ സെക്രട്ടറി അമൃത്ലാല്‍ മീണ ചൂണ്ടിക്കാട്ടി. നിലവില്‍ രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനപദ്ധതികളില്‍ പകുതിയും ഇഴഞ്ഞുനീങ്ങുകയാണ്. നാലിലൊന്ന് പദ്ധതികളുടെയും ചെലവ് നിര്‍ദിഷ്ട ബജറ്റിനേക്കാള്‍ അധികരിക്കുന്നു. ഇത്തരം ചുവപ്പുനാടകള്‍ ഒഴിവാക്കാന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു.കുറഞ്ഞ ഉത്പാദനച്ചെലവും വിദഗ്ധതൊഴിലാളികളെയും വാഗ്ദാനം ചെയ്ത്, ലോകത്തെ മൂന്നാമത്തെ സാമ്പത്തികവന്‍ശക്തിയായ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കുകയാണു ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി.

പദ്ധതികള്‍ വേഗത്തിലാക്കുകയും മത്സരാധിഷ്ഠിതമായി ചെലവ് കുറയ്ക്കുകയുമാണ് ചൈനയെ നേരിടാനുള്ള ഒരേയൊരു മാര്‍ഗമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പുതുതായി ഉത്പാദനമേഖലകള്‍ കണ്ടെത്തുകയും അവയെ റെയില്‍വേ/തുറമുഖ/വിമാനത്താവളശൃംഖലയുമായി ബന്ധിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാനദൗത്യം.സാങ്കേതികവിദ്യയിലൂടെ ചുവപ്പുനാട ഒഴിവാക്കും. പ്രധാനമന്ത്രി ഗതിശക്തിക്കു കീഴിലുള്ള 1300 അടിസ്ഥാനസൗകര്യ വികസനപദ്ധതികളില്‍ 40 ശതമാനവും ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതികാനുമതി തുടങ്ങിയ പ്രശ്നങ്ങളില്‍പ്പെട്ട് ഇഴഞ്ഞുനീങ്ങുകയാണെന്നും മീണ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മേയിലെ കണക്കനുസരിച്ച് രാജ്യത്തു നടപ്പാക്കിവരുന്ന 1568 പദ്ധതികളില്‍ 721 എണ്ണവും മന്ദഗതിയിലാണ്. 423 പദ്ധതികളുെട ചെലവ് നിര്‍ദിഷ്ട ബജറ്റിേനക്കാള്‍ അധികരിച്ചുകഴിഞ്ഞു. പ്രശ്നം നേരിടുന്ന 423 പദ്ധതികളില്‍ 200 എണ്ണത്തിന്റെ കാര്യത്തില്‍ പരിഹാരം കാണാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഏകോപനത്തിലൂടെ കഴിഞ്ഞു.ഫോണ്‍ കേബിള്‍, ഗ്യാസ്‌ ലൈന്‍ തുടങ്ങിയവയ്ക്കായി പുതുതായി നിര്‍മിച്ച റോഡുകള്‍ വീണ്ടും കുഴിക്കപ്പെടുന്നില്ലെന്ന് ഗതിശക്തി പദ്ധതിപ്രകാരം സാങ്കേതികവിദ്യയിലൂടെ ഉറപ്പാക്കും. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പും 1980-2010 കാലയളവില്‍ ചൈനയും അനുവര്‍ത്തിച്ച അടിസ്ഥാനസൗകര്യവികസനമാകും ഇന്ത്യയും മാതൃകയാക്കുക. ആധുനിക അടിസ്ഥാനസൗകര്യങ്ങളില്ലെങ്കില്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനം സാധ്യമാക്കാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ കഴിയില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്യവേ പ്രധാനമ്രന്തി മോദി ചൂണ്ടിക്കാട്ടിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →